Description
“വേദങ്ങളിൽ ഒരു സ്ത്രീയുണ്ട്, ഗാർഗി. അവരുടെ ധൈര്യം നിങ്ങൾ കാണുക തന്നെ വേണം… സൗദി അറേബിയയിലെ റാബിയ അൽ – അബാദിയ
അത്തരത്തിലുള്ളാരു സ്ത്രീയാണ്. വേറെയും കുറെ സ്ത്രീകൾ ഉണ്ടായിട്ടുണ്ട് – സഹജോ… വളരെ കുറച്ചുപേർ മാത്രം. മീരയെപ്പോലുള്ളവരെ നാം കണ്ടിട്ടുണ്ട്. അടിച്ചമർത്തലിന്റെ ഈ ലോകത്തുനിന്നും വളരെ ധീരരായ സ്ത്രീകൾക്ക് മാത്രമേ പുറത്തേക്കു വരാനാകൂ.
ഇത്തരം സ്ത്രീകൾ കാണിക്കുന്നത്, പുരുഷന്മാർ അവരെ അടിച്ചമർത്തിയില്ലായിരുന്നെങ്കിൽ… എന്റെ ധാരണയിൽ പുരുഷന്മാരെക്കാളും കൂടുതൽ സ്ത്രീകൾ ബോധോദയത്തിലെത്തുമായിരുന്നുവെന്നാണ്. സ്ത്രീ കൂടുതൽ ഹൃദയോന്മുഖമായതിനാൽ അവരുടെ ബോധോദയത്തിന് സാധ്യത കൂടുതലുണ്ട്.”
Reviews
There are no reviews yet.