Description
ചെമ്പകശ്ശേരിയുടെ ചരിത്രവും ഇവിടെ ജനിച്ച് വളർന്ന് പ്രശസ്തരായ വ്യക്തികളുടെ ജീവചരിത്രങ്ങളും എല്ലാം അമ്പലപ്പുഴ ക്ഷേത്രത്തെ കേന്ദ്രീകരിച്ചിരിക്കുന്നു. അമ്പലപ്പുഴ പാൽപായത്തിന്റെ കഥ പ്രഥമലേഖനമാക്കിക്കൊണ്ട് അമ്പലപ്പുഴയുടെ യശസ്സ് ഉയർത്തിയ മൺമറഞ്ഞുപോയവ രും നമ്മോടൊപ്പം ജീവിക്കുന്നവരുമായ മുപ്പതിലധികം പേരുടെ ലഘുജീവചരിത്രമാണിതിലെ ഉള്ളടക്കം.സമൂഹത്തിനു വേണ്ടിയും സാഹിത്യത്തിനു വേണ്ടിയും അമ്പലപ്പുഴ ക്ഷേത്രവികസനത്തി നുവേണ്ടിയും ഈ മഹത്തുക്കൾ ചെയ്തിട്ടുള്ള സംഭാവനകൾ ഭാവി തലമുറ അറിഞ്ഞിരിക്കേണ്ടത് ചരിത്രത്തിന്റെ അനിവാര്യതയാണ്. അമ്പലപ്പുഴയുടേയും ചെമ്പകശ്ശേരിയുടേയും മലയാളസാഹിത്യത്തിലുള്ള പ്രാധാന്യമേറിയ സംഭാവനകളെക്കുറിച്ച് പഠിക്കണമെന്നുള്ളവർക്ക് ഈ പുസ്തകം മാർഗ്ഗദർശകമായിരിക്കും. കവിയും മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലറും മുൻ കേരളാ ചീഫ് സെക്രട്ടറിയുമായിരുന്ന ശ്രീ കെ.ജയകുമാറിന്റെ അവതാരിക ഈ ഗ്രന്ഥത്തിനൊരു തിലകക്കുറിയാണ്.
Reviews
There are no reviews yet.