Description
“ലബനോന്റെ അമർത്യമായ പ്രവാചകൻ ഖലീൽ ജിബ്രാന്റെ രചനകൾ സൂഫിസത്തോട് ആഭിമുഖ്യം പുലർത്തി ആത്മാവിന്റെ സംഗീതം പൊഴിക്കുമ്പോൾ ശാശ്വത സത്യങ്ങളിലേക്കുള്ള പ്രകാശധാരയാണ് അനുവാചക സമക്ഷം പ്രത്യക്ഷമാകുന്നത്. മൂടൽ മഞ്ഞിനെ വിഗ്രഹമാക്കി കൊത്തിയുണ്ടാക്കലാണ് കലാസൃഷ്ടിയുടെ മർമമെന്ന് പ്രവചിച്ചുകൊണ്ട് പ്രകൃതിയിൽ നിന്ന് അനന്തതയിലേക്കുള്ള ഒരു കാൽവെയ്പ്പായി കലയെ കണ്ട ഖലീൽ ജിബ്രാന്റെ ഏതാനും രചനകൾ അസാധാരണമായ വൈഭവത്തോടെ പരിഭാഷപ്പെടുത്തിയിട്ടുള്ള ഗ്രന്ഥം.
Reviews
There are no reviews yet.