Description
‘മനസ്സില്‍ വിഷയമില്ലാതാകുമ്പോള്‍ സ്വയമേവാ ഗതയാകുന്നവളാണ് ധ്യാനം. അത് പ്രവര്‍ത്തിച്ചു നേടേണ്ടതല്ല. ധ്യാനിക്കാന്‍ ഇരുന്നുപോയാല്‍ ഓജസ്സു ക്ഷയിക്കും. ഓജസ്സു ക്ഷയിക്കുന്നതുകൊണ്ടാണ് കോപതാപാദികളുണ്ടാകുന്നത്. സങ്കല്പാദികളുള്ള മനസ്സ് വെറുതേ ഇരിക്കുമ്പോഴാണ് ക്ഷീണം കൂടുന്നത്. മനസ്സിലാണ് ശരീരമിരിക്കുന്നത് എന്നതുകൊണ്ട് മനസ്സിന്റെ ക്ഷീണം മുഴുവന്‍ ശരീരം ഏറ്റുവാങ്ങും. അതുകൊണ്ടു മനസ്സിനെ നല്ലതുപോലെ പരിശീലിപ്പിച്ചിട്ടു മാത്രമേ വെറുതേ ഇരിക്കാവൂ. പ്രതിബോധവിദിതം, ഓരോ ബോധത്തെയും തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ മനസ്സും അതിന്റെ സങ്കല്പവികല്പങ്ങളുമെല്ലാം സ്വയമേവ കെട്ടടങ്ങും.’
Reviews
There are no reviews yet.