Description
കുട്ടികൃഷ്ണമാരാരുടെ സാഹിത്യ വിമർശനത്തിന്റെ കരുത്തും മൗലികത്വവും, അദ്ദേഹത്തിന്റെ ഭാഷാ ശൈലിയുടെ ഓജസ്സും വ്യക്തമാക്കുന്ന പ്രശസ്ത ലേഖനങ്ങൾ ഉൾക്കൊള്ളുന്ന സമാഹാരമാണ് കല ജീവിതം തന്നെ. അഞ്ചു ഭാഗങ്ങളായി ഇരുപത്തിയെട്ട് ലേഖനങ്ങൾ ഇതിൽ സഞ്ചയിച്ചിരിക്കുന്നു. വ്യക്തി കളെയും സാഹിത്യ തത്ത്വങ്ങളെയും പ്രശസ്ത സാ ഹിത്യ കൃതികളെയും ഇതിഹാസ കഥാപാത്രങ്ങളെ യും ദർശനങ്ങളെയും പുരസ്കരിച്ചുള്ള ലേഖനങ്ങളാ ണ് അഞ്ചു ഭാഗങ്ങളിലായി വേർതിരിച്ചു ചേർത്തിട്ടു ള്ളത്. മഹാകവിയുടെ ശിൽപശാലയിൽ, നിഷ്പക്ഷ നിരൂപണം, ആശാന്റെ ലീല, വാല്മീകിയുടെ രാമൻ, സനാതനധർമ്മം അഥവാ ശാശ്വതമൂല്യം തുടങ്ങിയ മാരാരുടെ സുവിദിത വിമർശ നിബന്ധങ്ങൾ മിക്കതും ഈ ഗ്രന്ഥം ഉൾക്കൊള്ളുന്നു. സാഹിത്യ വിമർശന രംഗത്ത് ഒട്ടേറെ വിവാദങ്ങൾക്കും ആശയ സംഘർ ഷങ്ങൾക്കും വഴിതെളിച്ച് ഉണർവും ഉദ്ബുദ്ധതയും സൃഷ്ടിച്ചിട്ടുള്ളവയാണ് മാരാരുടെ ഈ ലേഖനങ്ങൾ.
Reviews
There are no reviews yet.