Description
കുഞ്ചൻനമ്പ്യാർക്ക് ശേഷം മലയാള കാവ്യശാഖയിൽ വാക്കുകൾ കൊണ്ട് അമ്മാനമാടിയ കവിയാണ് ചങ്ങമ്പുഴ. അപരിമേയമായ ഭാവനാവിലാസങ്ങളാൽ സാധാരണക്കാരന്റെവൈകാരികമുഹൂർത്തങ്ങളെ
സർഗാത്മകമായാവിഷ്കരിക്കാൻ അദ്ദേഹത്തിന്
കഴിഞ്ഞു. പാരമ്പര്യത്തിന്റെ ഗർജ്ജനങ്ങൾക്കു തെല്ലും ചെവികൊടുക്കാതെ സ്വയം വെട്ടിതെളിച്ച കാവ്യസരണിയിലൂടെ ഏകഛത്രാധിപതി
യായി വിലസുവാൻ ജീവിതാന്ത്യത്തോളം ചങ്ങമ്പുഴയ്ക്ക് കഴിഞ്ഞു. പരുഷവിമർശനങ്ങളെയെല്ലാം
പുഷ്പവൃഷ്ടിയായി കാണാൻ പച്ചമനുഷ്യനായ കവിക്ക് കഴിഞ്ഞിരുന്നില്ല. അതിൽ കരളലിഞ്ഞു കരയുവാനും കവിത തന്നെയാണദ്ദേഹം തെരഞ്ഞെടുത്തത്.
Reviews
There are no reviews yet.