Description
വിജനമായ ആ ശവക്കോട്ടയിൽ അച്ഛനും രവീന്ദ്രനും മാത്രമേ ഉണ്ടായി രുന്നുള്ളൂ. കൂരിരുട്ടിലൂടെ വെള്ളായം പോലെ എന്തോ നടന്നുവരുന്നതാണ് അവരിരുവരും കണ്ടത്. അവർ നിൽക്കുന്നതിന് തെല്ല് അകലെവന്നപ്പോൾ ആ രൂപം അലിഞ്ഞലിഞ്ഞ് ഇല്ലാതായി. ഫാദർ വിൻസെന്റ്
ടോർച്ച് തെളിച്ചു. പക്ഷെ അത്ഭുതമെന്ന് പറയട്ടെ അവിടെ യാതൊന്നും കാണാൻ സാധിച്ചില്ല.’
ചുവന്ന അങ്കി അനേകരുടെ മനം കവർന്ന കോട്ടയം പുഷ്പനാഥിന്റെ വളരെ പ്രസിദ്ധമായ കൃതി. ജിജ്ഞാസാഭരിതവും ഭയാനകവുമായ ഈ നോവൽ ഓരോ വരികളിലും മലയാളികൾക്ക് ഒരു പുതിയ അനുഭവം പകർന്നു കൊടുത്തു.
എക്കാലത്തെയും വളരെ ചർച്ചാവിഷയമായ നോവൽ ആയിരുന്നു ചുവന്ന അങ്കി. അതുകൊണ്ട്തന്നെ ഈ നോവൽ ഇതര ഭാഷകളിൽ ചലച്ചിത്ര മാവുകയും, വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു.
Reviews
There are no reviews yet.