Description
ഹൈറേഞ്ചിനോട് ചേർന്നുകിടക്കുന്ന ഒരു കുടിയേറ്റ ഗ്രാമത്തിന്റെ അതിർത്തിയിൽ ആരും പകൽ പോലും കടന്നുചെല്ലാൻ ഭയപ്പെടുന്ന കാട്ടരുവിയാൽ ചുറ്റപ്പെട്ട ഭാഗത്തായിരുന്നു ആ ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. അവിടെ ചെന്നെത്താൻ വളരെ പഴക്കമുള്ള ഒരു തടിപ്പാലം അരുവിക്ക് കുറുകെ ഉണ്ടായിരുന്നു. ഏതു നിമിഷവും നിലംപൊത്താൻ തയ്യാറായി നിൽക്കുന്നപോലെ തോന്നും അതിന്റെ കാഴ്ചകണ്ടാൽ. പ്രത്യേക രീതിയിൽ നിർമ്മിച്ച പാലത്തിന്റെ കൈവരികൾ ഒരു ഇരുമ്പ് വടത്തിൽ കൊളുത്തി രണ്ടു വശവും കൽതൂണുകളിൽ ഉറപ്പിച്ചിരുന്നു. വർഷങ്ങളായി ഉപേഷിക്കപ്പെട്ടുകിടന്ന എസ്റ്റേറ്റിന്റെയും ബാംഗ്ളാവിന്റെയും ഉടമ ഡോക്ടർ ഫർഗൂസൻ എന്ന അതിമാനുഷ്യന്റെ കഥയാണ് കോട്ടയം പുഷ്പനാഥ് ഇവിടെ ചുരുളഴിയിക്കുന്നത്.
Reviews
There are no reviews yet.