Description
“ഈ എൺപത്തൊമ്പതാം വയസ്സിലും എംഎ സാർ സദാകർമനിരതനാണ്. കർമകുശലത യാണ് യോഗം (യോഗഃ കർമസു കൗശലം) എന്ന ഗീതാസന്ദേശം ഉൾക്കൊണ്ട് അദ്ദേഹം ഇപ്പോഴും നിഷ്കാമിയായി കർമം ചെയ്തു കൊണ്ടിരിക്കുന്നു. സൗമ്യവും ദീപ്തവുമായ ചെറുചിരിയുമായി കാഷായം
ധരിക്കാത്ത ഈ സംന്യാസി സദാ ജാഗ്രത്തായിരിക്കുന്നു. അദ്ദേഹത്തിന്റെ അധികമാർക്കും അറിയാത്ത ജീവിതരേഖകളാണ് “ഓരം ചേർന്നു നടന്ന ഒരാൾ’ എന്ന ഈ ഗ്രന്ഥം. സൂക്ഷ്മമായ വസ്തുതകൾ എല്ലാം തേടിപ്പിടിച്ച് ആയാസര ഹിതമായി വായിച്ചുപോകാവുന്ന ഓജസ്സുറ്റ ശൈലിയിലാണ് ഇതിന്റെ നിർമിതി.
Reviews
There are no reviews yet.